SCENE I :
ഐ.പി.എൽ ചെയർമാൻ സുനിൽ ഗാവസ്കറുടെ ഓഫിസിലേയ്ക്ക് സച്ചിൻ കയറിവരുന്നു.
സച്ചിൻ: ഐ.പി.എൽ ഒരുക്കങ്ങളൊക്കെഎവിടെവരെയായി?
സുനിൽ:ഒന്നിനും ഒരു മുടക്കവും വരുത്തിയിട്ടില്ല
സച്: ഞാൻ തന്ന ചാർട്ടിലെ പരിശീലനക്രിയകളൊക്കെ?
സുനി: അതും നടക്കുന്നുണ്ട്...
സച്: ഹൊ....ഭാഗ്യായി..... മ്മടെ യുവരാജ് സിങ്ങിന്റെ കാര്യം ഞാൻ വിശദായിട്ട് ഒന്ന് നോക്കുകയുണ്ടായി.. സിങ്ങിനിപ്പൊ ദശാസന്ധിയാ...ലേശം മനപ്രയാസോക്കെ ഉണ്ടാകും. പക്ഷേ ടീമിന്റെ കാര്യം നോക്കിയപ്പൊ ലേശം ഒന്ന് അന്ധാളിച്ചു. ഇവിടെ പോലീസ് അറസ്റ്റ് വരെ ഉണ്ടാവാം...അദ്ഭുതം അവിടെയല്ല.അത് സംഭവിച്ച് കഴിഞ്ഞിരിക്കണൂ..അല്ല.സണ്ണി പരിഭ്രമിക്കണ്ട.ചെലപ്പൊ ദൈവാധീനം കൊണ്ട് ഒക്കെ തേഞ്ഞുമാഞ്ഞുപോകാനും മതി.
(അങ്ങോട്ട് വന്ന കോഹ്ലിയെ കണ്ട്) എവിടെയോ കണ്ട് മറന്നപോലെയുണ്ടല്ലോ..എവിടെയാന്ന് അങ്ങട് പിടികിട്ടണില്ല.
കോഹ്ലി: പാജി മറന്നു....നമ്മൾ അന്ന് വേൾഡ് കപ്പ് ടീമിൽ....
സച്ചിൻ: "കോഹ്ലി........അമ്പട കേമാ കോഹ്ലിക്കുട്ടാ.....നിയെന്നെ പൊട്ടിക്കും ട്ടോ...ഹൈ എന്താ കഥ. നിന്നെ ഞാൻ മറക്കേ?ഇവിടെവെച്ച് കാണൂന്ന് സ്വപ്നേപി നിരീച്ചില്ല.ആശ്ചര്യോന്ന് പറഞ്ഞാ മതി.. ഇവൻ ടീമിലുള്ളപ്പൊ ഇൻഡ്യൻ ടീം തോറ്റൂന്നും പറഞ്ഞ് എന്നെ വന്ന് കാണണമായിരുന്നോ? ആളെ വേണ്ടത്ര പരിചയമില്ലാന്ന് തോന്നണു...ലോകപ്രസിദ്ധനാ... .അറിയുമോ 2013 ഓസീസ് ടൂറിൽ ലോകപ്രസിദ്ധമായ മൂന്ന് ഇന്നിങ്ങ്സുകളിൽ രണ്ടെണ്ണം ഇവന്റെയാ..ഈ നിക്കുന്ന രാവണന്റെ.
കോഹ്ലി: പാജീ...എനിക്ക് പാജിയോട് സ്വകാര്യായിട്ട് അല്പം സംസാരിക്കാനുണ്ട്..
സച്ചിൻ: ആയിക്കോട്ടെ...എല്ലാം അറീഞ്ഞിട്ടുതന്നെ കാര്യം.
- Driverless car Joke >> ശശിയുടെ ഭാര്യ ദേഷ്യത്തോടെ ചോദിച്ചു ,ഇത് എല്ലാം നിങ്ങളുടെ മക്കള് ആണോ ?
SCENE 2 :
സച്ചിൻ : കോഴക്കളിയുടെ പല അവസ്ഥാന്തരങ്ങളും കേട്ടിട്ടുണ്ട്. പക്ഷേ ഇത്ര ഭയാനകമായ വേർഷൻ...ഇതാദ്യമാ. അപ്പൊ ഇയാളിപ്പഴും ഈ ടീമിന്റെ ക്യാപ്റ്റനായിട്ട് കഴിയുന്നു...
കോഹ്ലി : അതെ.
സച്ചിൻ : കോഹ്ലീ....താനെന്താ ഉദ്ദേശിക്കുന്നെ? ഇത്ര അടുത്ത കൂട്ടുകാരനായ സ്ഥിതിക്ക് തനിക്ക് അയാളോട് പറഞ്ഞൂടേ രാജിവെച്ച് ഇറങ്ങിപ്പോകാൻ? ടീമെങ്കിലും രക്ഷപ്പെടട്ടെ...
കോഹ്ലി : ഇല്ല.എനിക്കിനിയും മണിക്കൂറുകൾ ബാക്കിയുണ്ട്......
സച്ചിൻ: അനുഭവജ്ഞാനം കൊണ്ടും പിന്നെ തന്നോടുള്ള വാൽസല്യം കൊണ്ടും പറയുകയാണ്.ഇറ്റ് ഈസ് ഇൻ ക്യൂറബിൾ......
കോഹ്ലി : "ക്രിക്കറ്റ് പിച്ചിനെ പാജിയോളം അടുത്തറിയുന്നവരിലാണു ഞാൻ എന്റെ ഗുരുക്കന്മാരെ കാണുന്നത്. പക്ഷേ എനിക്ക് അവരെയൊക്കെ നിഷേധിച്ചേ പറ്റൂ. .ഞാൻ പഠിച്ചതൊക്കെ മറന്നേ പറ്റൂ. മറ്റൊരു ക്രിക്കറ്റ് പ്ലേയറും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ ഞാൻ അലഞ്ഞെന്നുവരും . ഒരു ഭ്രാന്തനെപ്പോലെ. ,ധോണിക്കുവേണ്ടി. . . . നമ്മുടെ ഇൻഡ്യൻ ടീമിനു വേണ്ടി.. ഐ ആം ഗോയിംഗ് റ്റു ബ്രേക്ക് ഓൾ ദ കൺ*വെൻഷണൽ കോൺസെപ്റ്റ്സ് ഓഫ് ക്രിക്കറ്റുകളി. "
സച്ചിൻ : " കൊള്ളാം മോനേ. . .ഞാൻ നിന്നെ നിരുത്സാഹപ്പെടുത്തുന്നില്ല. എനിക്ക് പരിപൂർണ്ണ വിശ്വാസമായി . ബട്ട് . . . എങ്ങനെ? "
കോഹ്ലി : "ധോണിയെ തിരിച്ചുകൊണ്ടുവരാൻ പല മാർഗ്ഗങ്ങളുണ്ട്. . പക്ഷേ അതൊക്കെ ചെന്നെത്തുന്നത് ഒരിടത്തുതന്നെയാണു. തിഹാർ ജയിലിൽ. . അതിനു ഞാൻ വേണമെന്നില്ല.
ബാല്യത്തിൽ കോഴക്കഥകൾ കേട്ട് , കളിക്കാരെ കണ്ട് വളർന്നതാണ് ധോണി. അവിടെ വീണുപോയ കടും ചായങ്ങൾ ഒപ്പിയെടുക്കാൻ എനിക്ക് പാജിയുടെ സഹായം വേണം...
സച്ചിൻ : " നീ ധൈര്യമായി മുന്നോട്ട് പൊയ്ക്കൊള്ളൂ. . ഞാൻ കൂടെയുണ്ടാവും ."
കോഹ്ലി : " താനൊരു കോഴ ടീമിലാണെന്ന് ധോണി അറിയണം. . സ്വന്തം ടീം മേറ്റിന്റെ വായിൽ നിന്നുതന്നെ ഞാനിപ്പൊ അത് അറിയിക്കാൻ പോവുകയാണു.
എനിക്കറിയാം . . സച്ചിൻ പാജി ഞെട്ടി. അത് അറിയുന്ന നിമിഷം ധോണി അതിജിവിച്ചെന്നുവരില്ല. മരണം വരെ സംഭവിക്കാം. . .പക്ഷേ ആ നിമിഷം ധോണി തരണം ചെയ്താൽ പ്രതീക്ഷയുടെ ഒരു നേർത്ത വഴി എനിക്ക് തുറന്നു കിട്ടും. . . .
SPOOF PART 2 : CONTINUED
SCENE 3 :
കോഹ്ലി (To Ashwin) : "ഞാൻ കരുതിയിരുന്നതിലും വളരെ മുൻപുതന്നെ വേദനിപ്പിക്കുന്ന കുറേക്കാര്യങ്ങൾനിങ്ങളിപ്പൊ അറിയാൻ പോവുകയാണ്.അങ്ങേയറ്റം ക്ഷമയോടെ നിങ്ങളത് കേക്കണം ഇൻഡ്യക്ക് വേൾഡ് കപ്പ് നഷ്ടപ്പെടാൻ കാരണമായ , ഓവർസീസ് പര്യടനങ്ങളിൽ നാണം കെടുത്തിയ ഇൻഡ്യൻ ടീമിലെ ആ പ്ലേയർ...അത് നീ കരുതുന്നതുപോലെ യുവരാജല്ല..അത് ധോണി ആണ്. ഞാൻ ടീമിൽ വന്ന അന്ന് തന്നെ എനിക്ക് മനസിലായി , ഫോം ഔട്ടാണെന്നതൊഴിച്ചാൽ യുവരാജിന് മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല.
യുവരാജിൽ കുറ്റം ആരോപിക്കപ്പെടുമ്പോൾ യഥാർഥ പ്രതി അടങ്ങിയിരിക്കുകയാണ് ആഹ്ലാദിക്കുകയാണ്. പക്ഷേ അത് ആരാണെന്നുമാത്രം പിടികിട്ടിയില്ല. ആ ഘട്ടത്തിലാണ് ഒരുദിവസം Team സൗത്ത് ആഫ്രിക്കയിൽ എത്തിയത്. അവിടെവച്ച് ധോണിയിൽ നിന്ന് ഒരു പ്രത്യേകതരം സൈക്കിക് വൈബ്രേഷന്റെ അനുഭവം എനിക്കുണ്ടായിത്തുടങ്ങി. വേദനയോടെ ഞാൻ മനസിലാക്കി ഞാൻ അന്വേഷിച്ചുനടക്കുന്ന ഇൻഡ്യൻ ടീമിലെ ആ പ്ലേയർ എന്റെ അടുത്തുനിൽക്കുന്ന ധോണിയാണെന്ന്.
ധോണിയിൽ എവിടെവച്ച് എന്തുകൊണ്ട് ഈ രോഗം ഉടലെടുത്തു? ഒരിക്കൽ IPL ഫൈനലിൽ തോല്പിച്ച മുംബൈയുടെ രോഹിതിന്റെ സാന്നിദ്ധ്യമാണോ അതിനു കാരണം? അതറിയാനാണ് രോഹിതിനെ ഓപ്പണർ ആക്കാൻ ഞാൻ ആവശ്യപ്പെട്ടത്.പക്ഷേ ധോണിക്ക് അതൊരു പ്രശ്നമേ അല്ലെന്ന് എനിക്ക് വളരെ വ്യക്തമായി.
ഒരിക്കൽ ഏതോ ടോസിന്റെ കാര്യം പറഞ്ഞ് ഞാൻ ധോണിയെ പ്രകോപിപ്പിച്ചു. ധോണിപ്രതികരിച്ചു...അതിരൂക്ഷമായി.അസാധാരണമായി. അത്യപൂർവമായ ഒരു ക്യാപ്റ്റൻസിയുടെ അഗ്നികുണ്ഡങ്ങൾ ആ കണ്ണുകളിൽ പുകയുന്നത് വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു. ആ നിമിഷങ്ങളിൽ ഒന്നിൽ ധോണി അസറുദ്ദീൻ ആയി മാറുകയായിരുന്നു.
ധോണിയുടെ പ്രശ്നവും അതാണ് , ചില നിമിഷങ്ങളിൽ ധോണി betting ആരോപിക്കപ്പെട്ട ക്യാപ്റ്റനായ അസറുദ്ദീൻ ആയി മാറുന്നു. സൈക്യാട്രിയിൽ ഇതിനെ ദ്വന്ദ വ്യക്തിത്വം അല്ലെങ്കിൽ സ്പ്ലിറ്റ് പേഴ്സണാലിറ്റി എന്നു വിളിക്കും.
ഈ രോഗബാധ ഉണ്ടാകുമ്പോൾ ധോണിക്ക് അമാനുഷികമായ കഴിവുകളാണ്.കളിക്കിടയിൽ Azhar ആയി മാറുന്ന ധോണിക്ക് ടോസ് ആർക്ക് കിട്ടുമെന്നറിയാം. ഓപ്പണേഴ്സ് എപ്പൊ ഔട്ട് ആകും ? എത്ര ബോൾ ഫേസ് ചെയ്യും. ഇതൊക്കെയറിയാം. പാർട്ണർഷിപ്പിൽ നോൺ സ്ട്രൈക്കർ പോലും അറിയാതെ അയാളുടെ വിക്കറ്റ് കളയുന്നു. മര്യാദയ്ക്ക് ഒരു ബോൾ പോലും ഫേസ് ചെയ്യാൻ അറിയാത്ത ധോണി ക്ലാസിക് കവർ ഡ്രൈവ് കളിക്കുന്നു..സിക്സ് അടിക്കുന്നു..പക്ഷേ ഇതൊക്കെ താനാണു ചെയ്യുന്നതെന്ന സത്യം പാവം അറിയുന്നില്ല.
എന്തെങ്കിലും എനിക്ക് ചെയ്യണമെങ്കിൽ ധോണിയുടെ പാസ്റ്റ് അറിയണമായിരുന്നു. ഞാൻ മിശ്രയെയുംകൊണ്ട് പുറപ്പെട്ടു ,റാഞ്ചിയിലേക്ക്.അവിടെ മുഹമ്മദ് അസറുദ്ദീന്റെ ഫാനായിരുന്ന , ജഡേജയെ ആരാധിച്ച ആ പഴയ ധോണിയെ ഞാൻ കണ്ടു. കോഴക്കേസ് പുറത്തുവന്ന ദിവസം ഇൻഡ്യൻ എക്സ്പ്രെസ് വലിച്ചുകീറിയെറിഞ്ഞ ധോണിയെ ആ പത്രക്കാരൻ ഇന്നും ഓർക്കുന്നു.അതായിരുന്നു ആദ്യ സൈക്കിക് ഡിസോർഡർ
പിന്നെ കുറേക്കാലം കുഴപ്പങ്ങളില്ലാതെ കഴിഞ്ഞു.എന്നാലും ആ രോഗ സാധ്യത , പോസിബിലിറ്റി ഓഫ് അനദർ സൈക്കിക് ഡീസോർഡർ അവിടെ ഉറങ്ങിക്കിടന്നു. പിന്നെയായിരുന്നു ശ്രീനിമാമയുമായുള്ള കൂടിക്കാഴ്ച.ധോണി വന്നു , ചെന്നെയിലേക്ക്.പക്ഷേ ഇവിടെ അയാളെ എതിരേറ്റത് കോഴക്കാരുടെ ഒരു കൂട്ടമായിരുന്നു. കോഴ വാങ്ങിയ അസറിനോടുള്ള സിമ്പതി പിന്നെ ഒരു എമ്പതിയായി മാറി. താൻ അതുപോലെയാണ് എന്നൊരു തോന്നൽ. ധോണിയിലെ Indian ക്യാപ്റ്റൻ ഉണർന്നെണീക്കുകയായിരുന്നു.
ഇപ്പോൾ നമ്മൾ രണ്ടുപേരുമല്ലാതെ ഈ കാര്യങ്ങളറിയാവുന്ന ഒരാൾ കൂടിയുണ്ട്.യുവരാജ് സിങ്ങ് . ഒരിക്കൽ എല്ലാവരുടേയും മുന്നിൽ വെച്ച് ക്യാപ്റ്റൻ പുറത്തെത്തുമെന്ന അവസ്ഥയിൽ എനിക്ക് യുവിയെ പുറത്താക്കേണ്ടി വന്നു .. നിനക്കുവേണ്ടി , ടീമിന്റെ സ്വൈര്യത്തിനുവേണ്ടി ഒരായിരം വർഷം വേണേലും ഔട്ട് ഓഫ് ഫോമായിക്കൊള്ളാമെന്ന് അവൻ വാക്കു തന്നിരുന്നു. കുറച്ചുനാൾ കൂടിക്കഴിഞ്ഞാൽ ധോണിയിലെ ക്യാപ്റ്റൻ അവനെ പൂർണ്ണമായും കീഴടക്കും. അതനുവദിച്ചുകൂടാ...ചികിൽസിക്കണം.
(രവീന്ദ്ര ജഡേജയോട്) നിങ്ങൾ ഇപ്പോൾ ടൂർ പോയ സൗത്ത് ആഫ്രിക്ക കോഴക്കഥയിലെ നായകൻ ഹാൻസി ക്രോണിയെയുടെ നാടാണ്.ധോണിയിലെ ക്യാപ്റ്റൻ പുറത്തുവരുന്ന അവസരങ്ങളിൽ നിങ്ങൾ ഇവിടുത്തെ പഴങ്കഥയിലെ വൈസ് ക്യാപ്റ്റനായ അജയ് ജഡേജയായി മാറുന്നു. സീനിയേഴ്സ് ക്രൂരരായ അന്നത്തെ സെലക്ടർമാരും. അതെല്ലാം അയാൾ ഇവിടെനിന്ന് കണ്ടെടുത്ത ശക്തമായ ചില കോഡുകളാണ്. അതായത് ഇൻഡ്യൻ ടീമിൽ ഇപ്പോൾ സംഭവിക്കുന്നതും സംഭവിക്കാൻ ഇരിക്കുന്നതുമായ ഓരോ കാര്യങ്ങൾക്കും അർഥങ്ങളുണ്ട്.
ആ കഥയിൽ ഇനി പുറത്തുവരാൻ രണ്ടേ രണ്ട് കാര്യങ്ങളേയുള്ളൂ. ധോണിയെ പൊലീസ് അറസ്റ്റ് ചെയ്യും. ക്യാപ്റ്റൻ സ്ഥാനം രാജി വയ്ക്കും...
ധോണി ഇപ്പോൾ ലാസ്റ്റ് ഓവറിൽ ബാറ്റ് ചെയ്യാൻ ഇവിടെ വരും. നീ ധോണിയോട് കളിക്കാൻ പോകണ്ട എന്ന് പറയണം
ജഡേജ : ഞാൻ ഇന്നുവരെ അരുത് എന്ന് പറഞ്ഞിട്ടില്ലെടാ..
കോഹ്ലി : ഇപ്പൊ പറയണം. ധോണിയിൽ അസാധാരനമായ എന്തെങ്കിലും ഭാവവ്യത്യാസം കണ്ടാൽ നീ പതറരുത്. സകല സ്നേഹവും എടുത്ത് അവനെ നീ തിരിച്ചുവിളിക്കണം.
SCENE 4 :
ജഡേജ : ധോണി എവിടെപ്പോകുന്നു
ധോണി : ബാറ്റ് ചെയ്യാൻ.
ജഡേജ : ധോണി ഇപ്പൊ പോകണ്ട.
ധോണി: അതെന്താ ഞാൻ പോയാല്?
ജഡേജ: ഇപ്പൊ പോകണ്ട
ധോണി: ഞാൻ പറഞ്ഞതാണല്ലോ ഇന്നിങ്ങ്സ് ഫിനിഷ് ചെയ്യാൻ ഞാനും പോകൂന്ന്..
ജഡേജ: പോകണ്ടാന്നല്ലേ പറഞ്ഞത്?
ധോണി: വിടമാട്ടേൻ? നീ എന്നെ ഫിനിഷ് പണ്ണ വിടമാട്ടേൻ? അയോഗ്യ നായേ ഉനക്ക് എപ്പടി ധൈര്യമിരുന്താ ഏൻ മുന്നാടി വന്ന് നിപ്പേ. ഇന്നേക്ക് മൂന്നാം നാൾ ഐ.പി.എൽ ഫൈനൽ. ഉന്നെ കൊന്ന് ഓൻ വിക്കറ്റെ തെറിപ്പിച്ച് ഓങ്കാരനടനമിടുവേൻ
ജഡേജ: ധോണീീീീ.......




