"ഒന്നാം ക്ലാസില്‍ ആദ്യ ദിനം"
ക്ലാസ് ടീച്ചര്‍ : " കുട്ടികളേ, ഒന്നാം ക്ലാസിലേക്ക് സ്വാഗതം. നമുക്ക് ആദ്യം പരിചയപ്പെടാം എല്ലാവര്‍ക്കും. എന്‍റെ പേര് സുഗുണന്‍ . ആദ്യം ആണ്‍കുട്ടികള്‍ ഓരോരുത്തരായി പേര് പറയൂ ...
"ShukKOoR SHukz"
"IsMaiL x PunK"
"Rajesh SkrilleX Broi"
"Sa Si"
"MOyaNth Khan Official "
സുഗുണന്‍ സാര്‍ നെഞ്ചു തിരുമ്മിക്കൊണ്ട് പെണ്‍കുട്ടികളോട് ചോദിച്ചു .മക്കളെ നിങ്ങളുടെയൊക്കെയോ..?
“Vandana Angel”
“AysHa AyshA”
“SäïNâ KüüL”
“KaDee Sakkutie”
“NawTY JaSmy”
അപ്പത്തന്നെ പ്യൂൺ നോട്ടിഫിക്കേഷൻ കൊണ്ടു വന്നു ,
"സുഗുണൻ സാര്‍'സ് Heart Blocked From working for 30 Days" !!!!!
അന്ന് വൈകിട്ട് ക്ലാസ് കഴിഞ്ഞു വന്ന 3 ഡ്യൂഡ്സ് ടോക്ക് ചെയ്യുന്നു..
ഡ്യൂഡ് 1 : ഹായ് ബ്രോയ് .
ഡ്യൂഡ് 2 : വോസ്സപ്പ് മച്ചാന്‍സ്?
ഡ്യൂഡ് 3 : അളിയാ ക്ലാസ് എങ്ങനുണ്ടായിരുന്നു . എന്‍ ജോയ്ഡ് നാ ..?
ഡ്യൂഡ് 1 : ഇല്ലളിയാ .അച്ചനോട് ആയിരം തവണ പറഞ്ഞു ..ജോക്കി അല്ലാതെ വേണ്ട എന്ന് .. ക്ലാസിലെ ടീംസ് ഒക്കെ ഫുള്‍ നൈക്കും പൂമിം.ഞാന്‍ ഷര്‍ട്ട് താഴ്ത്തിപ്പിടിച്ച് ആണ് നടന്നെ .മാനം പോയേനെ അല്ലെങ്കില്‍ .
- Superman joke >> “അല്ലേലും കള്ളു കുടിച്ചാല്‍ പിന്നെ സൂപ്പര്മാന് മഹാ ചെറ്റയാണ്.
ഡ്യൂഡ് 2 : ഡാ ഞാന്‍ പ്രൊ പി മാറ്റി.. സ്കൂള്‍ യൂനിഫോമ്സില്‍ ഓസം ആണെന്നാ എല്ലാരും പറഞ്ഞെ,.
ഡ്യൂഡ് 3 : പിന്നെ ലൈക്കാം ബ്രോയ് . പിന്നെ നിന്‍റെ ക്ലാസ് കിളീസ് എങ്ങനെ ..? റോക്കാണോ.?
ഡ്യൂഡ് 2 : സീന്‍ കോണ്ട്രാ ആണ്..കഴിഞ്ഞയാഴ്ച എന്നെ വഞ്ചിച്ച് ലിജു ദി സ്റ്റഫ്ബോയ് ന്‍റെ ലൈന്‍ ആയ ആ ജാഡ ഇല്ലേ.. അവളുടെ സ്ലേറ്റില്‍ ഞാന്‍ ചെന്ന് എഴുതി വച്ചു : “നീ പോടീ പുല്ലേ ..നീ പോയാല്‍ നിന്‍റെ അനിയത്തി എന്നു.”
ഡ്യൂഡ് 1 : അത് പൊളിച്ച് മച്ചാനെ. പൊളിച്ചടുക്കി .
ഡ്യൂഡ് 2 : അതോന്നും അല്ല മച്ചാനെ സീന്‍..അവള്‍ടെ ബ്രോയ് അപ്പുറത്തെ ക്ലാസില്‍ ഉണ്ടായിരുന്നു ,.അവനും അവന്‍റെ ടീംസും വന്നു ആകെ അലമ്പായി .ഞാന്‍ മെല്ലെ സ്കൂട്ടായി .
ഡ്യൂഡ് 3 : എന്‍റെതാണ് മച്ചാന്മാരെ ഡാര്‍ക്ക് സീന്‍.ക്ലാസ് ടീച്ചറെ ചുരിദാറിന്‍റെ കളറില്‍ മഞ്ഞയും ചോപ്പും പച്ചേം കണ്ടപ്പോ ഞാന്‍ അറിയാണ്ടെ ചോദിച്ച് . ടീച്ചര്‍ ജോയിന്‍റടിക്കണ ടീംസ് ആണല്ലേ എന്ന് .അതിനെന്നെ പിടിച്ച് പുറത്താക്കി അളിയാ. അവർ സ്റ്റഫ് അടിച്ചിട്ടാണു വന്നത് .എനിക്കുറപ്പാണു .
ഡ്യൂഡ് 2 : ദാ ഫാഖ് .. അളിയാ കളര്‍ മാത്രം പോര ടീഷര്‍ട്ടില്‍ ബോബ്ന്‍റെ ഫോട്ടോ ഉണ്ടെങ്കിലല്ലേ ചോദിക്കാന്‍ പാടുള്ളൂ .. ആട്ടേ അവരു സ്റ്റഫ്ഫടിച്ചിരുന്നു എന്നെങ്ങനെ മനസ്സിലായി ?
ഡ്യൂഡ് 3 : ബ്രോയ് അവര്‍ ഇറങ്ങി വന്നത്o തന്നെ സ്റ്റഫ് അടിക്കണ റൂമില്‍ നിന്നാണ് . മുകളില്‍ എഴുതി വച്ചിട്ടുണ്ടായിരുന്നു STAFF ROOM എന്ന് ....!!!!!!!!!




