Subscribe:

Messi world cup football jokes


പ്രിയപ്പെട്ട
മെസ്സിയും പിള്ളേരും അറിയാൻ...
ശരിക്കും പറഞ്ഞാൽ
മിഥുനത്തിലെ തേങ്ങ പിടിച്ചു
നിൽക്കുന്ന
നെടുമുടി വേണുവിന്റെ അതെ അവസ്ഥ
ആണ് എന്റെതും.ഞാൻ കളി കാണാൻ
തുടങ്ങിയ കാലം മുതൽ,
കൃത്യമായി പറഞ്ഞാൽ 90 - മുതൽ
നിങ്ങൾ കപ്പ്
അടിക്കും എന്നും പറഞ്ഞു
കാത്തിരിക്കാൻ തുടങ്ങിയതാണ്.
വര്ഷം 30 ആയി പോലും നമ്മൾ ഒരു
കപ്പടിച്ചിട്ട് എന്നാണ്
ഫിഫയിലെ പാണന്മാർ
പാടി നടക്കുന്നത് . ഇതിപ്പോൾ
കോഴിക്ക് എന്തോ വരുന്ന
പോലെ ആവുമോ ..?



ഇതിനിടക്ക് രാജിവ്
ഗാന്ധി മരിച്ചു ,ഞങ്ങൾ
പാകിസ്ഥാനോട് ഒന്നു രണ്ടു തവണ
യുദ്ധം ചെയ്തു,
വീരപ്പനെയും പുലി പ്രഭാകരനെയും കൊന്നു ,എന്തിനേറെ നമ്മുടെ സച്ചിൻ
വരെ കളി നിർത്തി.എന്നിട്
ടും നിങ്ങൾ ഒരു കപ്പെടുക്കുന്നത്
കാണാൻ ഞങ്ങൾ മലയാളികൾക്ക്
യോഗം ഇല്ലേ ..? ഭൂകമ്പം വന്നു
സുനാമി വന്നു ,കത്രിന
വന്നു,എന്തിനു മമ്മുട്ടിയുടെ മകൻ
ദുൽഖർ വരെ വന്നു.പക്ഷെ ഒരു കപ്പ്
അത് മാത്രം വന്നില്ല .

ഓരോ വേൾഡ് കപ്പ്
വരുമ്പോഴും ജയിക്കും എന്ന്
ഉറപ്പിക്കും, പക്ഷേ Quarter-final
ആവുമ്പോഴേക്കും നമ്മൾ ചന്തു
ആവും.
പിന്നെ അതുവരെ തെറി പറഞ്ഞ
ഏതെങ്കിലും ടീമിനെ പിടിക്കേണ്ടി വരും .
ജെർമനിയെ ഒക്കെ വെറുക്കാൻ ഉള്ള
ഒരേ ഒരു കാരണം നിങ്ങളെ അവർ
തോല്പിച്ചു എന്നത്
മാത്രം ആണ് .അല്ലാതെ അവർ
ഞങ്ങളോട് കാശ്മീർ
ഒന്നും ചോദിച്ചിട്ടില്ല .


സത്യത്തിൽ ഇത്തവണ എനിക്ക് ഒരു
പ്രതിക്ഷയും ഇല്ല .
എന്നാലും മാറോഡോണയുടെ നാമത്തിൽ
ഈ ഒരു പ്രാവശ്യം കൂടെ ഞാൻ
support ചെയ്യുന്നുണ്ട്.
ഇതിലും കാവിലെ പാട്ട്
മത്സരത്തിൽ നോക്കാമെന്ന
അപ്പുകുട്ടൻ ലൈൻ ആണെകിൽ ഞാൻ
സ്പെയിനോ,ഇറ്റലി
യോ ഇംഗ്ലണ്ടിന്റെയോ
കൂടെ പോവും.
എന്ന്
രോദനത്തോടെ ഒരു പാവം ഫാൻ.
പേര്
ഒപ്പ
Previous Next Home

Did u see today's offer ?